തിരുവനന്തപുരം: വരാനിരിക്കുന്ന അദ്ധ്യയന വർഷത്തിൽ സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ പാമ്പുകളുടെ സാന്നിദ്ധ്യം പൂർണ്ണമായും ഒഴിവാക്കണമെന്ന് സർക്കാർ. സ്കൂൾ പരിസരം പാമ്പുകളിൽ നിന്നും മറ്റ് അപകടങ്ങളിൽ നിന്നും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ ഇനി മുതൽ പ്രവർത്തനാനുമതി നൽകൂ. ......
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം കടുത്ത പാചകവാതക പ്രതിസന്ധിയിലേക്ക്. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ ഹോട്ടലുകളും തട്ടുകടകളും കൂട്ടത്തോടെ അടച്ചുപൂട്ടുന്നു. ......
തിരുവനന്തപുരം: പതിറ്റാണ്ടുകൾ നീണ്ട ചുവപ്പുബന്ധം അറുത്തുമാറ്റി മുതിർന്ന നേതാവ് ജി.സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി ജനവിധി തേടുന്നു. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ ആലപ്പുഴയെ ഞെട്ടിച്ചുകൊണ്ടാണ് 63 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ചുള്ള സുധാകരന്റെ ഈ അപ്രതീക്ഷിത പടപ്പുറപ്പാട്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങൾ ആറിൽ നിന്ന് അഞ്ചായി കുറയ്ക്കുന്ന കാര്യത്തിൽ നിർണായക തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിലുണ്ടാകും. ഇതുസംബന്ധിച്ച ശുപാർശ പൊതുഭരണ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി. ......
ന്യൂഡൽഹി: ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമത്തിന്റെ (DPDP Act, 2023) ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ നിർണ്ണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. എന്താണ് ‘പൊതുവിവരം’ (Public Data), എന്താണ് ‘വ്യക്തിവിവരം’ (Personal Data) എന്നത് സംബന്ധിച്ച സങ്കീർണ്ണമായ ചോദ്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് മാധ്യമപ്രവർത്തക ഗീത ശേഷുവും സോഫ്റ്റ്വെയർ ഫ്രീഡം ലോ സെന്ററും നൽകിയ ഹർജി പരിഗണിച്ചത്. ......
ന്യൂഡൽഹി: സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) തസ്തികയിലേക്കുള്ള നിയമനത്തിന് അഭിഭാഷകനായി മൂന്ന് വർഷത്തെ പ്രാക്ടീസ് നിർബന്ധമാക്കുന്ന നിയമം തുടരണമെന്ന് വിവിധ ഹൈക്കോടതികൾ. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം സമർപ്പിച്ച റിപ്പോർട്ടിലാണ് ഭൂരിഭാഗം ഹൈക്കോടതികളും ഈ അഭിപ്രായം അറിയിച്ചത്. ......
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതോടെ രാജ്യത്തെ പാചകവാതക വിതരണത്തിലും പ്രതിസന്ധി. ഇതോടെ ഗ്രാമീണ മേഖലയിൽ എൽ.പി.ജി. ......
വാഷിങ്ടൺ: അമേരിക്കയിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം. മിഷിഗണിലെ ഡിട്രോയ്റ്റ് നഗരത്തിനടുത്ത് ടെംപിൾ ഓഫ് ഇസ്രയേൽ സിനഗോഗിലാണ് ആക്രമണമുണ്ടായത്.......
ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവിന് വ്യോമാക്രമണത്തിൽ ഗുരുതര പരിക്കെന്ന് റിപ്പോർട്ട്. മൊജ്താബ ഖമനയി ടെഹ്റാനിലെ സിന യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ......
ചെങ്ങന്നൂർ: സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വൈവിധ് 2K26 എന്ന ശാസ്ത്ര-സാങ്കേതിക-കലാ-സാംസ്കാരിക മേള മാർച്ച് 13, 14 തീയതികളിൽ നടത്തും. വിദ്യാർത്ഥികൾക്കിടയിൽ കലാ - സാംസ്കാരിക - ശാസ്ത്ര - സാങ്കേതിക മേഖലകളിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നതിന് YVIDH 2026 ലക്ഷ്യമിടുന്നു. ......